'ഈ പ്രായത്തിലും എന്നാ ഒരിതാ!'; ഒരു മുത്തശ്ശിയുടെ കിടിലം ഡാന്‍സ്, വീഡിയോ

പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ഇവിടെയൊരു മുത്തശ്ശി. തന്‍റെ 93-ാമത്തെ പിറന്നാള്‍ ആഘോഷത്തിനിടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.കൊൽക്കത്ത സ്വദേശിനിയാണ് ഈ മുത്തശ്ശി. കൊച്ചുമകൻ ഗൗരവാണ് വീട്ടില്‍ വച്ച് നടന്ന മുത്തശ്ശിയുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ കിടിലന്‍ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

Video Top Stories