കൊവിഡിനെതിരെ വാക്‌സിന്‍; ഒരുങ്ങുന്നത് കുഷ്ഠത്തിനും ക്ഷയത്തിനും വാക്‌സിന്‍ കണ്ടുപിടിച്ച ഇന്ത്യന്‍ ലാബില്‍

കൊവിഡ് വൈറസിനെതിരെ പോരാടുകയാണ് നമ്മുടെ രാജ്യം. കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനായി നമ്മുടെ ശാസ്ത്രജ്ഞരും ശ്രമിക്കുകയാണ്. വാക്‌സിനുകള്‍ കണ്ടെത്തുന്ന ഇന്ത്യയുടെ പ്രശസ്ത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയും ഈ ലക്ഷ്യത്തിനായി പരിശ്രമം തുടങ്ങിക്കഴിഞ്ഞു. വിവിധ ശാഖകളിലുള്ള വിദഗ്ധരായ 10 ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇതിനായി അവര്‍ സംഘവും രൂപപ്പെടുത്തിക്കഴിഞ്ഞു.
 

Video Top Stories