'മലേറിയ മരുന്ന് കയറ്റി അയയ്ക്കാം'; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയുടെ മറുപടി, വീഡിയോ

കൊവിഡിനെതിരെ മലേറിയ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയയ്ക്കാമെന്ന് അറിയിച്ച് ഇന്ത്യ. മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി കോവിഡ്-19 വളരെ മോശമായി ബാധിച്ച രാജ്യങ്ങളിലേക്ക് പാരസെറ്റാമോള്‍, ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്നീ മരുന്നുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യും.  ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ രാജ്യം ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 

Video Top Stories