യുവതിയെ കഴുത്തറുത്ത് കൊന്നു, തിരിച്ചറിയാതെയിരിക്കാന്‍ 14 കഷ്ണങ്ങളാക്കി കുഴിച്ചുമൂടി; 40 കാരന്‍ പിടിയില്‍

ഉത്തര്‍പ്രദേശില്‍ യുവതിയെ അല അറുത്തെടുത്ത ശേഷം പതിനാലു കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. നാല്‍പ്പതുകാരനായ സര്‍വേഷ് യാദവാണ് അറസ്റ്റിലായത്. പ്രതി മനോരോഗിയാണെന്ന് ഇടാവാ പൊലിസ് പറഞ്ഞു. ഇയാള്‍ ഇതിന് മുമ്പ് നാല് യുവതികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മെയ്മാസം ഇയാള്‍ സ്വന്തം അമ്മയെ ജീവനോടെ ചുട്ടുകൊന്നതായും പൊലീസ് പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മാവന്‍ റിമാന്റിലാണ്.
 

Video Top Stories