Asianet News MalayalamAsianet News Malayalam

മുങ്ങിത്താണ യുവാക്കളെ സാരി അഴിച്ചെറിഞ്ഞ് രക്ഷിച്ച് സ്ത്രീകള്‍; വാഴ്ത്തി സോഷ്യല്‍മീഡിയ

മൂന്ന് സ്ത്രീകളുടെ സമയോചിതമായ ഇടപെടലിലൂടെ കാല്‍ വഴുതി ഡാമില്‍ വീണ രണ്ട് യുവാക്കള്‍ക്ക് പുതുജീവന്‍.തമിഴ്‌നാട് പേരമ്പല്ലൂരിലെ അണക്കെട്ടിൽ മുങ്ങിത്താഴുന്ന യുവാക്കളെ കണ്ട സ്ത്രീകൾ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് കൊടുത്ത് അവരെ രക്ഷിക്കുകയായിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് യുവാക്കളെ സ്ത്രീകൾ കണ്ടത്. ഡാമിൽ വീണത് കണ്ടതോടെ മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയായിരുന്നു. 