Asianet News MalayalamAsianet News Malayalam

ഗോമുഖാസനം എങ്ങനെ ചെയ്യാം? | യോഗാരോഗ്യം 24 August 2017

മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കാണ് യോഗയ്‌ക്ക് ഉള്ളത്. വിവിധ യോഗ മുറകള്‍ ദൈനംദിനമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമേകുമെന്ന് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന പ്രതിവാര യോഗാഭ്യാസ പരിശീലന പരിപാടിയായ യോഗാരോഗ്യം ആദ്യ ഭാഗത്തില്‍ ഗോമുഖാസനം എന്ന യോഗമുറയാണ് വായനക്കാര്‍ക്കായി പങ്കുവെയ്‌ക്കുന്നത്.

ഗോമുഖാസനം സ്ഥിരമായി അഭ്യസിക്കുന്നതുവഴി ഹൃദ്രോഗം, ആസ്ത്മ,ബ്രോങ്കയ്റ്റിസ്, രക്തകുഴൽ സംബന്ധിയായ രോഗങ്ങൾ, എന്നിവയ്ക്കെല്ലാം ഈ ആസനം ഉത്തമമാണ്.