Asianet News MalayalamAsianet News Malayalam

വാഗണ്‍ ട്രാജഡിയില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരവേകി വജ്രജയന്തി യാത്രാസംഘം

വാഗണ്‍ ട്രാജഡിയില്‍ ജീവന്‍ നഷ്ടമായവര്‍ക്ക്  ആദരവേകി വജ്രജയന്തി യാത്രാസംഘം

First Published Aug 9, 2022, 6:45 PM IST | Last Updated Aug 9, 2022, 6:45 PM IST

മലപ്പുറം; ഏഷ്യാനെറ്റ് ന്യൂസ് വ‍ജ്ര ജയന്തി യാത്ര തുടരുന്നു.വജ്ര ജയന്തി സംഘത്തെ ഭാഷാപിതാവിന്‍റെ   നാടായ തിരൂരില്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ ബാന്‍ഡ് മേളത്തോടെ സ്വീകരിച്ചു.സ്കൂള്‍ മൈതാനത്ത് യോഗ പരിശീലനത്തില്‍ കേഡറ്റുകള്‍ പങ്കെടുത്തു.
ബ്രിട്ടീഷ് പട്ടാളം നല്ഡകിയ ഉണങ്ങാത്ത മുറിവുകളിലൊന്നായ വാഗന്‍ട്രാജഡി സ്മാരകത്തിന് മുന്നിലെത്തി.രക്തസാക്ഷികളുടെ കുടുംബങ്ങളുമായി എന്‍സിസി കേഡറ്റുകള്‍ സംസാരിച്ചു.കൂട്ടക്കൊലയുടെ നൂറാം വര്‍ഷത്തില്‍ ചോര തുടിക്കുന്ന സ്മരണകള്‍ ഇരമ്പിയാര്‍ത്തു.

വാഗണ്‍ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായവര്‍ അന്ത്യവിശ്രമം കൊള്ളുന്ന കോരങ്ങത്ത് ഖബര്‍സ്ഥാനിലും സംഘം എത്തി.സാമൂഹ്യ സേവനരംഗത്തും സാക്ഷരതാമേഖലയിലും വിസ്മയിപ്പിക്കുന്ന വ്യക്തിത്വമായപത്മശ്രീ റാബിയ ടീച്ചറുമായി തിരൂരങ്ങാടിയിലെ വീട്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്ട കുട്ടികള്‍ക്ക് പ്രകാശം പരത്തുന്ന അനുഭവമായി..കടന്നുവന്നവഴികളും സഹനങ്ങളും കാഴ്ചപ്പാടും റാബിയ ടീച്ചര്‍ കുട്ടികളോട് പങ്കുവച്ചു.പാട്ടുപാടി സന്തോഷം പങ്കുവച്ചാണ് റാബിയ ടീച്ചറുടെ അടുത്തു നിന്നും കേഡറ്റുകള്‍ മടങ്ങിയത്.