ഭാരത് മാതാ കീ ജയും ഇന്‍ക്വിലാബും വിളിച്ച് കെജ്‌രിവാളിന്റെ നന്ദിപ്രകടനം

മൂന്നാം വട്ടവും സ്വന്തം മകനുമേല്‍ വിശ്വാസമര്‍പ്പിച്ചതിന് എല്ലാ ദില്ലിനിവാസികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. ഇത് മക്കളെ മികച്ച സ്‌കൂളുകളില്‍ പഠിക്കാനയക്കുന്ന കുടുംബങ്ങളുടെയും അസുഖം വരുമ്പോള്‍ നല്ല ആശുപത്രികളില്‍ പോകാന്‍ പറ്റുന്ന കുടുംബങ്ങളുടെയും വിജയമാണെന്നും പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
 

Video Top Stories