ബെഡ് ഒഴിവില്ലെന്ന് ആശുപത്രികള്‍; ശ്വാസം കിട്ടാതെ കൊവിഡ് രോഗി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരുവില്‍ ആംബുലന്‍സിനായി മണിക്കൂറുകളോളം കാത്തുനിന്ന കൊവിഡ് രോഗി കുഴഞ്ഞുവീണ് മരിച്ചു. നഗരത്തിലെ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി വ്യാപകമാകുമ്പോഴാണ് സംഭവം. 63കാരനാണ് മരിച്ചത്. വീട്ടില്‍ നിന്നും പുറത്തിറങ്ങി ആംബുലന്‍സിനായി നാല് മണിക്കൂറോളമാണ് ഇദ്ദേഹം കാത്തുനിന്നത്. എന്നാല്‍ മിക്ക ആശുപത്രികളും ബെഡ് ഒഴിവില്ലെന്ന് പറയുകയായിരുന്നു. ഒടുവില്‍ ശ്വാസം കിട്ടാതെ റോഡില്‍ തന്നെ ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചു.
 

Video Top Stories