'തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍, കോണ്‍ഗ്രസ് പാകിസ്ഥാന് വേണ്ടി' ബിജെപി നേതാവ് കുരുക്കില്‍

മധ്യപ്രദേശിലെ ഝാബുവ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ ഇന്ത്യ-പാക് മത്സരമെന്ന് വിശേഷിപ്പിച്ച് ബിജെപി  നേതാവ് ഗോപാല്‍ ഭാര്‍ഗവ. ഇന്ത്യക്കായി ബിജെപി സ്ഥാനാര്‍ഥിയും പാകിസ്ഥാനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മത്സരിക്കുന്നുവെന്ന് പ്രചാരണ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും കമ്മീഷന്‍ നടപടിയെടുക്കുകയും ചെയ്തു.
 

Video Top Stories