'ഒരാളെ കൊന്ന ഗോഡ്‌സെയാണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധിയാണോ ക്രൂരന്‍?'; പ്രഗ്യാ സിംഗിനെ പിന്തുണച്ച് ബിജെപി നേതാക്കള്‍


കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയും ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലുമാണ് ഗോഡ്‌സെയ്ക്ക് അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിന് ശേഷം വീണ്ടുമിത് ചര്‍ച്ചയാകുമ്പോള്‍ ഗോഡ്‌സെ സന്തോഷിക്കുന്നുണ്ടാകുമെന്ന് നളിന്‍ കുമാര്‍ പറഞ്ഞു. പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്ന് ആനന്ദ് കുമാര്‍ ഹെഗ്‌ഡെയും വ്യക്തമാക്കി.
 

Video Top Stories