Asianet News MalayalamAsianet News Malayalam

വേദിയില്‍ പ്രസംഗിച്ച നേതാവിനെ തള്ളിമാറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കയ്യാങ്കളി, കൂട്ടത്തല്ല്, വീഡിയോ

ഛത്തീസ്ഗഢില്‍ പാര്‍ട്ടി യോഗത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന നേതാവിനെ തടയാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് പിന്നില്‍. ജഷ്പുര്‍നഗറില്‍ നിന്നുള്ള മുന്‍ ജില്ലാ പ്രസിഡന്റ് പവന്‍ അഗര്‍വാള്‍ തൊഴിലാളികളുടെ യോഗത്തില്‍ വെച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ തടയുകയായിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന പരാമര്‍ശത്തിന് പിന്നാലെയാണ് പ്രവര്‍ത്തകരില്‍ ചിലര്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തിയത്. 

First Published Oct 25, 2021, 11:18 AM IST | Last Updated Oct 25, 2021, 11:18 AM IST