കനിമൊഴിയുടെ പരാതിയില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ സിഐഎസ്എഫ് അന്വേഷണം

പ്രത്യേക മതവിഭാഗക്കാരും ഹിന്ദി സംസാരിക്കാത്തവരും ഇന്ത്യക്കാര്‍ അല്ലെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്ന് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിത്. ഇതിന്റെ തുടര്‍ച്ചയാണ് സിഐഎസ്എഫില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നത്. ഇത്തരം ശ്രമം അനുവദിക്കാനാകില്ലെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കനിമൊഴിയുടെ പരാതിയില്‍ സിഐ എസ് എഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

Video Top Stories