Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ പരസ്യ വിമര്‍ശനം

പ്രധാനമന്ത്രിക്കെതിരെയുള്ള 'ചൗക്കീദാര്‍ ചോര്‍ ഹെ' മുദ്രാവാക്യം ബൂമറാങായി എന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ ശാസ്ത്രി വിമര്‍ശിച്ചു.
 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പരസ്യ വിമര്‍ശനം. പ്രധാനമന്ത്രിക്കെതിരെയുള്ള 'ചൗക്കീദാര്‍ ചോര്‍ ഹെ' മുദ്രാവാക്യം ബൂമറാങായി എന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ ശാസ്ത്രി വിമര്‍ശിച്ചു. അധ്യക്ഷ സ്ഥാനമൊഴിയാന്‍ രാഹുല്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്.