Asianet News MalayalamAsianet News Malayalam

കാട്ടാനക്കുട്ടി കിണറ്റില്‍ വീണു; രക്ഷപ്പെടുത്തിയത് ആര്‍ക്കിമിഡിസ് തത്വമുപയോഗിച്ച്, മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍, ദൃശ്യങ്ങള്‍

ജാര്‍ഖണ്ഡിലെ ഗുല്‍മ ജില്ലയിലുള്ള ആമ്ലിയ ടോലി ഗ്രാമത്തിലാണ് അപൂര്‍വ സംഭവം നടന്നത്. കിണറ്റില്‍ അകപ്പെട്ട ആനക്കുട്ടിയെ ആര്‍ക്കിമെഡിസ് തത്വം ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാട്ടാനയെ കിണറിനുള്ളില്‍ വീണ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. രാവിലെ ഏഴുമണിക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം മൂന്നുമണിക്കൂര്‍ നീണ്ടു. കിണറിനുള്ളിലേക്ക് വെള്ളം പമ്പ് ചെയ്താണ് ആനയെ പുറത്തെത്തിച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് മനോഹരമായ ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. 