കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയ ഹോട്ടലില്‍ തീപിടിത്തം; ഏഴ് പേര്‍ മരിച്ചു


ആന്ധ്രാപ്രദേശ് വിജയവാഡയില്‍ കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയ ഹോട്ടലിന് തീപിടിച്ചു. ഏഴ് പേര്‍ മരിച്ചു. സ്വര്‍ണപാലസ് എന്ന ഹോട്ടലിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഒന്നാം നിലയില്‍ തീപിടിക്കുകയും തുടര്‍ന്ന് തീ ആളിപടരുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുപ്പതോളം പേരാണ് ഇവിടെ ഉണ്ടായിരുന്നത്.
 

Video Top Stories