Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ നടുറോഡില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; രണ്ട് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു

ദില്ലി ദ്വാരക മെട്രോ സ്‌റ്റേഷന് സമീപം ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി.
 

ദില്ലി ദ്വാരക മെട്രോ സ്‌റ്റേഷന് സമീപം ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. മന്‍ജീത് ഗ്യാങ് എന്ന അധോലോക സംഘത്തിലെ പ്രവീണ്‍ ഗെഹ്ലോട്ടിനെ എതിര്‍ സംഘം പിന്തുടര്‍ന്നെത്തി വെടിവെയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് നേരെയും വെടിവെയ്പുണ്ടായി. പൊലീസ് വെടിവെയ്പില്‍ മറ്റൊരു ഗുണ്ടാ തലവന്‍ വികാസ് ധലാല്‍ കൊല്ലപ്പെട്ടു.