Asianet News MalayalamAsianet News Malayalam

അവിനാശിയിലെ അപകടം; ചതഞ്ഞരഞ്ഞ നിലയില്‍ ഏതോ യാത്രക്കാരന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടികളും

അവിനാശിയിലെ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ മൂന്ന് പട്ടിക്കുട്ടികള്‍ കൂടിയുണ്ടായിരുന്നു. ബസിലെ യാത്രക്കാരിലാരോ കൊണ്ട് വന്നതായിരുന്നു പട്ടിക്കുട്ടികളെ. നാല് പട്ടിക്കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. വിദേശ ബ്രീഡിലുള്ള പട്ടിക്കുട്ടികളായിരുന്നു. അവിനാശി അഗ്‌നിരക്ഷാ സംഘത്തിലെ പ്രവര്‍ത്തകരാണ് ബസില്‍ നിന്ന് ഇവരെ പുറത്തെടുത്തത്. മൂന്ന് പട്ടിക്കുട്ടികള്‍ മരിച്ചിരുന്നു, പരിക്കേറ്റ നാലാമനെ പുറത്തെടുത്തപ്പോഴേക്കും ഓടിക്കളഞ്ഞു. 