രോഗങ്ങള്‍ ഒഴിവാക്കാന്‍ ഗ്രഹണസമയത്ത് കുട്ടികളുടെ കഴുത്തുവരെ മണ്ണിട്ടുമൂടി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍


കര്‍ണാടകത്തില്‍ നിന്നും പുറത്തുവന്ന വിചിത്രമായ ഒരു വിശ്വാസത്തിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. ഗ്രഹണ സമയത്ത് കുട്ടികളെ കുഴികുത്തി മണ്ണിട്ട് മൂടിയിരിക്കുകയാണ് ഗ്രാമവാസികള്‍. മണ്ണില്‍ കുഴി കുത്തിയ ശേഷം കുട്ടികളെ അതില്‍ ഇറക്കി നിര്‍ത്തി, തലമാത്രം പുറത്താക്കി ഉടല്‍ മുഴുവന്‍ മണ്ണിട്ട് മൂടുകയാണ് ചെയ്തിരിക്കുന്നത്. ഗ്രഹണ സമയത്ത് ഇങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ പിടിപെടില്ല എന്നാണ് വിശ്വാസം.


 

Video Top Stories