മകളുടെ മരണത്തിൽ പ്രതിഷേധിച്ച പിതാവിനെ മൃതദേഹത്തിന് മുന്നിലിട്ട് ചവിട്ടി പൊലീസ്

തെലങ്കാനയിൽ ഹോസ്റ്റൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയുടെ മൃതദേഹത്തിന് മുന്നിൽ പ്രതിഷേധിക്കുന്ന പിതാവിനെ പൊലീസ് ഉദ്യോഗസ്ഥൻ തൊഴിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൻ രോഷം ഉയർത്തുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലർക്ക് കൊണ്ടുപോകുമ്പോഴാണ് മകളുടെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പിതാവ് പ്രതിഷേധം ഉയർത്തിയത്. വീഡിയോ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. 

Video Top Stories