ആഘോഷങ്ങളും ഉത്സവങ്ങളും ജാഗ്രതയോടെ ആഘോഷിക്കണം: ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

നവരാത്രിയും ദീപാവലിയും ദസറയുമടക്കം നിര്‍ണായക ആഘോഷങ്ങള്‍ വരാനിരിക്കവേ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധത്തില്‍ പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ആഘോഷങ്ങളുടെ നാളുകള്‍ വരാനിരിക്കേ ജനങ്ങള്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 

Video Top Stories