അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍; പിന്തിരിപ്പിക്കാന്‍ ശ്രമങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചിരുന്നു. കെസി വേണുഗോപാലും അഹമ്മദ് പട്ടേലുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പിന്തിരിപ്പിക്കാനായി ചര്‍ച്ചകള്‍ നടത്തുകയാണ്. എഐസിസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വര്‍ക്കിങ് പ്രസിഡന്റ് എന്ന സ്ഥാനമാണ് നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്.