ബസ് സ്റ്റാൻഡിൽ പുതച്ചുമൂടി ബാഗുമായി സായി പല്ലവി; വൈറലായി ദൃശ്യങ്ങൾ

സാരി ധരിച്ച് പുതപ്പുകൊണ്ട് മൂടി ബാഗുമായി നിരാശയോടെ ആരെയോ നോക്കിയിരിക്കുന്ന സായി പല്ലവി. അൽപ്പനേരം ഇരുന്ന ശേഷം അവിടെനിന്നും എഴുന്നേറ്റ് നടന്നുപോകുന്നു. സംശയിക്കണ്ട, റാണ ദഗ്ഗുബാട്ടി നായകനാകുന്ന സായി പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം ’വിരത പര്‍വം 1992’വിന്റെ ചിത്രീകരണത്തിനിടയിലുള്ളതാണ് ഈ ദൃശ്യങ്ങൾ. കാമറ വളരെ ദൂരെവച്ച് ചിത്രീകരിച്ചതിനാലും പുതച്ചിരുന്നതിനാലും നടിയെ അധികമാരും തിരിച്ചറിഞ്ഞ മട്ടില്ല. ഏതായാലും സായി പല്ലവിയെ മനസിലായ ഏതോ ആരാധകൻ  മൊബൈലിൽ ചിത്രീകരിച്ചതാണ് വൈറലായ ദൃശ്യങ്ങൾ. 
 

Video Top Stories