പത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് എതിരായ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് വിധി. നേരത്തെ ഈ കേസ് പരിഗണിച്ചുക്കൊണ്ടിരിക്കെയാണ് ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കാനുള്ള ഇടക്കാല ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
 

Video Top Stories