Asianet News MalayalamAsianet News Malayalam

'ഞങ്ങള്‍ രേഖകള്‍ എവിടെയും കാണിക്കില്ല': ബിരുദദാന വേദിയില്‍ ഇന്‍ക്വിലാബ് വിളിച്ച് വിദ്യാര്‍ഥിനി

കൊല്‍ക്കത്തയില്‍ ബിരുദദാന ചടങ്ങിനിടെ പൗരത്വ ഭേദഗതി നിയമം കീറി പ്രതിഷേധിച്ച് ഗോള്‍ഡ് മെഡലിസ്റ്റ്. ജാദവ് പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി ദെബ്സ്മിത ചൗധരിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍ നിയമത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞത്. സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയ ശേഷം നിയമത്തിന്റെ പകര്‍പ്പ് വേദിയില്‍ ഉയര്‍ത്തിക്കാണിച്ചു. തുടര്‍ന്ന് അത് കീറുകയും ഈന്‍ക്വിലാബ് സിന്ദാബാദ് എന്ന് മുഴക്കി വേദി വിടുകയുമായിരുന്നു.