'കൊറോണയെ നേരിടാന്‍ യോഗ ചെയ്യൂ'; യോഗി ആദിത്യനാഥിന്റെ പ്രസംഗം ചൈനയില്‍ വൈറല്‍, വീഡിയോ

കൊറോണ ഭീതിയിലാണ് ലോകരാജ്യങ്ങള്‍. ഇതിനിടയില്‍ വൈറസിനെ നേരിടാന്‍ യോഗ ചെയ്യണമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശമാണ് ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനീസ് സമൂഹമാധ്യമമായ വൈബോയിലാണ് യോഗിയുടെ പ്രസംഗം വൈറലായിരിക്കുന്നത്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം. ഈ വീഡിയോ ചൈനയില്‍ 65 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്.


 

Video Top Stories