Asianet News MalayalamAsianet News Malayalam

Biden Vs Putin : പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് ബൈഡൻ

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് ജോ ബൈഡൻ.. 

First Published Mar 17, 2022, 10:39 AM IST | Last Updated Mar 17, 2022, 10:55 AM IST

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. റഷ്യ യുക്രൈനിൽ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമർശം ബൈഡൻ നടത്തുന്നത് ഇതാദ്യമാണ്. യുക്രൈന് സൈനികസഹായവുമായി ഒരു ബില്യൺ ഡോളറിന്‍റെ ആയുധങ്ങൾ അമേരിക്ക എത്തിച്ചു. 

എന്നാൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധിപേരെ കൊന്നൊടുക്കിയതിന്‍റെ പാപക്കറയുള്ള അമേരിക്കയുടെ തലവന്‍റെ പ്രതികരണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ക്രെംലിൻ ഇതിനോട് പ്രതികരിച്ചത്. എന്നാൽ റഷ്യൻ ഭരണകൂടത്തിൽ ബൈഡന്‍റെ പ്രസ്താവനയോടുള്ള അമർഷം പുകയുകയാണ്. അംഗീകരിക്കുകയോ പൊറുക്കുകയോ ചെയ്യാനാവില്ല ഈ പ്രസ്താവനയെന്നും ക്രെംലിനിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.