നിത്യേന നിരവധി മൃതദേഹങ്ങള്‍, പുതിയ ശവക്കുഴികള്‍; കൊവിഡില്‍ ബ്രസീലിലെ കാഴ്ച


കൊവിഡിനെ തുടര്‍ന്നുള്ള മരണം കുത്തനെ ഉയര്‍ന്നതോടെ ബ്രസീലില്‍ മുന്‍കൂറായി നൂറ് കണക്കിന് ശവക്കുഴികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക കണക്കിനേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് മരിച്ചവരുടെ എണ്ണമെന്നാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കരാര്‍ തൊഴിലാളികളെ നിയമിച്ച് മൂന്ന് മാസത്തേക്ക് കണക്കാക്കി കുഴിച്ച കുഴികള്‍ ഒരു മാസം കൊണ്ട് തന്നെ സംസ്‌കാരത്തിന് വേണ്ടി ഉപയോഗിക്കേണ്ടി വന്നു.
 

Video Top Stories