സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ നിയമപരമായി തുടരാന്‍ അനുമതി; താമസ വിസക്കാര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍


യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നല്‍കും.നാട്ടിലുള്ള താമസ വിസക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മടക്കയാത്ര എളുപ്പമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.വിസാ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി യാത്രാ വിലക്കും വിമാന വിലക്കും നിലവില്‍ വന്നതിനാല്‍ നൂറ് കണക്കിന് പ്രവാസികളാണ് യുഎഇയില്‍ കുടുങ്ങിയത്.
 

Video Top Stories