കാണ്ടാമൃഗത്തെയും കുഞ്ഞിനേയും ആക്രമിക്കുന്ന കാട്ടാന; വൈറലായി ദൃശ്യങ്ങൾ!

വെള്ളം കുടിച്ചുകൊണ്ടിരുന്ന കാണ്ടാമൃഗത്തെയും കുഞ്ഞിനേയും ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ ഷിഷാങ്കനി ലോഡ്ജിന് സമീപമുള്ള തടാകക്കരയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ആനയുടെ ആക്രമണത്തിൽ നിന്ന് അമ്മ കാണ്ടാമൃഗം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്ത്യയിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഡോ. കൃഷ്ണ തുമ്മലപള്ളിയും കുടുംബവുമാണ് നേരിൽ കണ്ട ഈ ദൃശ്യങ്ങൾ പകർത്തിയത്. 
 

Video Top Stories