ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം കിം ജോങ് ഉന്‍ പൊതുവേദിയിലെത്തിയെന്ന് റിപ്പോര്‍ട്ട്

കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടെന്ന് വടക്കന്‍ കൊറിയ ഔദ്യോഗിക ന്യൂസ് ഏജന്‍സി സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി. വളനിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത ചിത്രമാണ് പുറത്തുവിട്ടത്. ആരോഗ്യവാനും സന്തോഷവാനുമായാണ് കിം ചിത്രത്തിലുള്ളത്. കിം വേദിയിലേക്ക് കടന്നുവന്നപ്പോള്‍ ജനം ഹര്‍ഷാരവം മുഴക്കിയെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Video Top Stories