സംഗീതപരിപാടിക്കിടയിൽ ആരാധകനൊപ്പം വേദിയിൽനിന്ന് താഴെ വീണ് ലേഡി ഗാഗ
ആരാധകന്റെ കൈകളിലേക്ക് ചാടിക്കയറവേ വേദിയിൽനിന്ന് താഴേക്ക് വീണ് പോപ്പ് ഗായിക ലേഡി ഗാഗ. ലാസ്‌വേഗാസിൽ നടന്ന പരിപാടിക്കിടയിലാണ് സംഭവം. പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആരാധകരിലൊരാളെ ഗാഗ വേദിയിലേക്ക് വിളിച്ചു. തുടർന്ന് അയാളുടെ കൈകളിലേക്ക് ചാടിക്കയറാൻ തുടങ്ങുമ്പോൾ ബാലൻസ് തെറ്റി ഇരുവരും വേദിയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു.