ഭൂമി പരന്നതെന്ന് തെളിയിക്കാന്‍ സ്വന്തമായി നിര്‍മ്മിച്ച റോക്കറ്റില്‍ ആകാശത്തേക്ക് പറന്നു; ഒടുവില്‍ ദാരുണാന്ത്യം


ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ സ്വന്തമായി നിര്‍മ്മിച്ച റോക്കറ്റില്‍ ആകാശത്തേക്ക് പറന്ന അമേരിക്കക്കാരന്‍ മൈക്ക് ഹ്യൂഗ്‌സ് നിലത്തുവീണു മരിച്ചു. റോക്കറ്റ് മുകളിലേക്ക് പോകുന്നതും ഹ്യൂഗ്‌സിന്റെ പേടകം താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് മുമ്പ് പല തവണ ഹ്യൂഗ്‌സ് ഇതുപോലെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നേരത്ത പറന്നപ്പോഴെല്ലാം താഴെ വീണിരുന്നെങ്കിലും കാര്യമായ പരുക്ക് സംഭവിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ റോക്കറ്റ് വിക്ഷേപണം അവസാന യാത്രയായി.
 

Video Top Stories