ദുബായിൽ സ്‌കൂൾ ബസ് വാട്ടർ ടാങ്കറുമായി കൂട്ടിയിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

ദുബായിൽ അല്‍ വര്‍ഖ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂൾ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്കുകൾ നിസാരമാണ്.  ബസിലെ സൂപ്പര്‍വെസര്‍മാരിലൊരാള്‍ക്കും ഡ്രൈവര്‍ക്കും സാരമായ പരിക്കുണ്ട്. മുഴുവൻ പേരെയും ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. അപകട സ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

Video Top Stories