ഒന്ന് തൊടാനാകാതെ വിങ്ങി അയിഷ, വീട്ടിലെത്തി കണ്ട് സ്‌നേഹ ചുംബനം നല്‍കി ഷെയ്ഖ്: ഹൃദ്യം ഈ ദൃശ്യങ്ങള്‍

പ്രിയ ഭരണാധികാരിക്ക് ഹസ്തദാനം നല്‍കാനാകാതെ നിരാശയേകേണ്ടി വന്ന ഒരു കുട്ടിയുടെ വിഷമം നിറഞ്ഞ മുഖം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അബുദാബിയിലെ അയിഷ മുഹമ്മദ് ബിന്‍ മഷീത് അല്‍ മസ് റൂയിയാണ് എല്ലാവരുടെയും മനം കവര്‍ന്ന ആ ബാലിക. ഒടുവില്‍ അയിഷയെ തേടി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വീട്ടിലെത്തി. കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശിച്ച സൗദി കിരീടാവകാശിക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. 

Video Top Stories