'വേണ്ട മേഡം,നിങ്ങളെ ഒന്നും ചെയ്യില്ല'; പേടിച്ചുവിറച്ച വൃദ്ധയ്ക്ക് ചുംബനം നൽകി കള്ളൻ!

മോഷ്ടാക്കളെക്കണ്ട് ഭയന്നുവിറച്ച വൃദ്ധയ്ക്ക് സ്നേഹ ചുംബനം നൽകി കള്ളൻ. ബ്രസീലിലാണ് സംഭവം നടന്നത്. ഫാർമസിയിൽ മരുന്നുവാങ്ങാനെത്തിയ വൃദ്ധയാണ് പെട്ടന്ന് കടയിലേക്കെത്തിയ മോഷ്ടാക്കളെക്കണ്ട് ഭയന്നത്. 'പണം നൽകാം, വെറുതെ വിടണം' എന്നപേക്ഷിച്ച വൃദ്ധയോട് പക്ഷെ മോഷ്ടാക്കളിലൊരാൾ പെരുമാറിയത് കണ്ട എല്ലാവരും അമ്പരന്നു. 'വേണ്ട മാഡം, നിങ്ങള്‍ നിശബ്ദയായിരിക്കൂ, നിങ്ങളെ ഒന്നും ചെയ്യില്ല, പണവും വേണ്ട' എന്നാണ് മോഷ്ടാവ് പറഞ്ഞത്. ഒപ്പം സ്നേഹപൂർവ്വം നെറ്റിയിൽ ഒരു ചുംബനവും. 
 

Video Top Stories