'മതവും വസ്ത്രവും തെരഞ്ഞെടുപ്പാണ്...'


പര്‍ദ്ദയിട്ടപ്പോള്‍ യാഥാസ്ഥിതികരായ ഹിന്ദുക്കള്‍ പറഞ്ഞു, ഞങ്ങള്‍ക്ക് നിങ്ങള്‍ മതം മാറിയതുപോലും വിഷമമില്ല, പക്ഷെ, ഈ വേഷം എല്ലാം മൂടിയിട്ട് നടക്കണത് പാടില്ല. ഒരു സ്ത്രീ അനാവൃതയായി പൊതുസ്ഥലത്ത് പോകുന്നത് എനിക്കിഷ്ടല്ല. ട്രാവല്‍ ചെയ്യുമ്പോ രക്ഷാകവചമായി ഞാന്‍ പര്‍ദ്ദ ഉപയോഗിക്കാറുണ്ട്. ബോംബെയില്‍ 30 വര്‍ഷം ഞാന്‍ പര്‍ദ്ദ ധരിച്ചിരുന്നു. ആരും പര്‍ദ്ദ ധരിച്ചൊരു സ്ത്രീയെ തൊടില്ല. അന്തസ്സും സുരക്ഷയും ആലോചിച്ചാണ് ഈ രൂപം തെരഞ്ഞെടുത്തത്. പരപുരുഷന്മാരുടെ മുമ്പില്‍ ശരീരം അനാവൃതം ചെയ്യുന്നത് ഇഷ്ടല്ല. ഭര്‍ത്താവിനും കാമുകനും കാണാനുള്ള ശരീരഭാഗങ്ങള്‍ പുറത്ത് കാണിക്കുന്ന വസ്ത്രങ്ങളെന്തിനാണ്? ഒളിച്ചു വെക്കേണ്ട സ്ഥലങ്ങള്‍ ഒളിച്ചു വെക്കണം. വരുവിന്‍, കാണുവിന്‍, രസിക്കുവിന്‍ എന്ന് പറയാന്‍ ഞാന്‍ യോജിക്കില്ല. പര്‍ദ്ദ എന്‍റെ തെരഞ്ഞെടുപ്പാണ്. മുസ്ലിം ആയപ്പോള്‍ എനിക്കേറ്റവും സന്തോഷം തന്നിട്ടുള്ളത് ഈ വേഷം ധരിക്കാമല്ലോ എന്നതാണ്.
 

Video Top Stories