മാക്സ് വെൽ പറയുന്നു എല്ലാം ശരിയാകും

ഏറെ പ്രതീക്ഷയോടെ എത്തി മങ്ങിയ പ്രകടനം നടത്തുന്ന താരങ്ങൾ ഐപിഎല്ലിൽ നിരവധിയുണ്ട്. അത്തരത്തിലൊരു താരമാണ് ഗ്ലെൻ മാക്സ് വെൽ. 2013ൽ 10 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. മില്ല്യൺ ഡോളർ ബോയ് എന്ന വിളിപ്പേര് താരത്തിന് സ്വന്തമാവുകയും ചെയ്തു. ഈ സീസണിൽ രണ്ടാമത്തെ ഏറ്റവും വലിയ തുക ലഭിച്ച താരവും മാക്സ്വെൽ ആയിരുന്നു. 10.75 കോടി രൂപയ്ക്കായിരുന്നു താരത്തെ കിം​ഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാൽ താരത്തിന്റെ പ്രകടനത്തെക്കുറിച്ചാണ് ഇപ്പോൾ ഐപിഎൽ പ്രേമികൾ ചർച്ച ചെയ്യുന്നത്. 7 കളികളിൽ നിന്നായി താരം സ്വന്തമാക്കിയത് വെറും 58 റൺസാണ്.
 

Video Top Stories