ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയവരുടെ കരണത്തടിക്കുന്ന മറുപടിയുമായി മുന്‍താരം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍മീഡിയയില്‍ ഭീഷണിയുയര്‍ന്നിരുന്നു. ഇത്തരം ഭീഷണികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു നിരവധി പേര്‍. താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം പ്രഗ്യാന്‍ ഓജയും. 

Video Top Stories