ശ്രേയസ്സ് അയ്യറിന്റെ പരിക്ക് ​ഗുരുതരമോ?ധവാന്റെ മറുപടി ഇതാണ്

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടെ പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയിരുന്നു. പവലിയനിലിരുന്നാണ് മത്സരം നിരീക്ഷിച്ചത്. ശിഖർ ധവാൻ പിന്നീട് ക്യാപ്റ്റന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ശ്രേയസ്സ് അയർ ഉടൻ മടങ്ങി വരുമോ, ശ്രേയസ്സിന്റെ പരിക്ക് ​ഗുരുതരമുള്ളതാണോ,ആരാധകരുടെ സംശയങ്ങൾ നിരവധിയാണ്. ചോദ്യങ്ങൾക്ക് ധവാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു,  ശ്രേയസ്സിന് ഷോൾഡറിൽ ചെറിയ വേദനയുണ്ട്,തുടർ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇപ്പോൾ പറയാനാകില്ല. പരിക്ക് കാര്യമുള്ളതല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജസ്ഥാൻ റോയൽസിനെതിരായ  ജയത്തോടെ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമതെത്തിയിരുന്നു.

Video Top Stories