ഓക്‌സിജന്‍ സിലിണ്ടര്‍ ഇനിയുമെത്തിയില്ല; ഉപയോഗശൂന്യമായി നശിക്കുന്നത് പത്ത് ആംബുലന്‍സുകള്‍
രണ്ട് കോടി രൂപ ചെലവഴിച്ച് വാങ്ങിയ പത്ത് ആംബുലന്‍സുകള്‍ തിരുവനന്തപുരം പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പില്‍ ഉപയോഗ ശൂന്യമായി നശിക്കുന്നു.
രണ്ട് കോടി രൂപ ചെലവഴിച്ച് വാങ്ങിയ പത്ത് ആംബുലന്‍സുകള്‍ തിരുവനന്തപുരം പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പില്‍ ഉപയോഗ ശൂന്യമായി നശിക്കുന്നു. ആംബുലന്‍സില്‍ ഘടിപ്പിക്കേണ്ട ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലെന്നാണ് കാരണമായി അധികൃതര്‍ പറയുന്നത്. ഇത് പരിഹരിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ ആംബുലന്‍സുകള്‍ നിരത്തിലിറങ്ങുമെന്നാണ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ വിശദീകരണം.