മലപ്പുറം തവനൂർ ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തിലായിരുന്ന കുട്ടി തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം തവനൂരില്‍ ക്വാറന്റീനിലുണ്ടായിരുന്ന 15 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തിലിരുന്ന കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യമുള്ള കുട്ടി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും പിണങ്ങി പോയിരുന്നു. കോഴിക്കോട് കണ്ടെത്തിയ മുഹമ്മദിനെ ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 

Video Top Stories