Asianet News MalayalamAsianet News Malayalam

കാസര്‍കോട് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; രോഗം സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നു

കാസര്‍കോട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 1856 ഡെങ്കിപ്പനി കേസുകള്‍. ഒരാഴ്ച്ചക്കിടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചതും ആശങ്ക ഉയര്‍ത്തുന്നു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഡെങ്കിപ്പനി തടയുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ചുണ്ടായെന്ന് വിമര്‍ശനമുണ്ട്. അതേസമയം, ആള്‍ക്ഷാമമുണ്ടെങ്കിലും പ്രതിരോധത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.