'സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം വര്‍ധിച്ചാല്‍ ഭയപ്പെടുന്ന സാമൂഹിക വ്യാപനം യാഥാര്‍ത്ഥ്യമാകും'; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി. സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം അനിയന്ത്രിതമായി വര്‍ധിച്ചാല്‍ ഭയപ്പെടുന്ന സാമൂഹിക വ്യാപനം യാഥാര്‍ത്ഥ്യമായാല്‍ വലിയ പ്രതിസന്ധിയിലെത്തും. തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ 213 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരില്‍ 88 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories