വെട്ടുകിളി ഭീഷണിയില്‍ രാജ്യം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭയക്കണമെന്ന് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി വിഭാഗം


കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെട്ടുകിളി ആക്രമണം ഭയപ്പെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി വിഭാഗം. അതേസമയം, ഉത്തരേന്ത്യയില്‍ വെട്ടുകിളി ആക്രമണത്തില്‍ 6 ലക്ഷം ഹെക്ടര്‍ കൃഷിനാശമുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇവയ്ക്ക് മുട്ടയിട്ട് പെരുകാന്‍ അനുകൂലമായ കാലവസ്ഥ കേരളത്തിലില്ല. നിലവില്‍ സംസ്ഥാനത്തിന് ഭീഷണിയില്ലെന്നും ഐക്യരാഷ്ട്രസഭാ പരിസ്ഥിതി ഗവേഷണവിഭാഗം അംഗം ധനീഷ് ഭാസ്‌കര്‍ പറഞ്ഞു.
 

Video Top Stories