'പട്ടിണിയാണെ'ന്ന് ഏഷ്യാനെറ്റ് ന്യൂസ് പരിപാടിക്കിടെ തുമ്പമണ്‍ സ്വദേശി, ഉടനടി നടപടി

ഭിന്നശേഷിയുള്ള ലോട്ടറി കച്ചവടക്കാരനാണെന്നും പട്ടിണിയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് 'കര കയറാന്‍' പരിപാടിയില്‍ അറിയിച്ച പ്രേക്ഷകന് ഉടനടി സഹായമെത്തിച്ച് മന്ത്രി എ സി മൊയ്തീനും അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും. പരിപാടിക്കിടെ ഏഷ്യാനെറ്റ് ന്യൂസുമായി ഫോണില്‍ ബന്ധപ്പെട്ടാണ്  സഹായത്തിന് സൗകര്യമേര്‍പ്പെടുത്തിയതായി എംഎല്‍എ അറിയിച്ചത്. ഭാര്യയുടെ വീടായ തുമ്പമണില്‍ താമസിക്കുന്നതിനാലാണ് വികലാംഗ പെന്‍ഷന്‍ കിട്ടാതിരുന്നതെന്നും മന്ത്രി അറിയിച്ചു.
 

Video Top Stories