അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് രണ്ട് വയസ്സ്, കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം; കുത്താനുപയോഗിച്ച കത്തി എവിടെ ?

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് ഇന്ന് രണ്ട് വര്‍ഷം. സംഭവത്തിലെ മുഖ്യപ്രതി കഴിഞ്ഞ ദിവസം കീഴടങ്ങിയെങ്കിലും കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. കുത്താനുപയോഗിച്ച കത്തി കായലില്‍ വലിച്ചെറിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതി സഹല്‍ പറഞ്ഞത്. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മുങ്ങിതപ്പിയെങ്കിലും കത്തി കണ്ടെത്താനായിട്ടില്ല. കേസിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്.
 

Video Top Stories