16 കൊല്ലമായി ഇരുട്ടിലായിരുന്ന വീട്ടില്‍ വെളിച്ചമെത്തിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത

വൈദ്യുതിയും വീടുമില്ലാതെ വിദ്യാഭ്യാസം വെല്ലുവിളിയായ അനിരുദ്ധിനും സ്‌നിഗ്ധയ്ക്കും വലിയ സഹായമാണ് ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് ശേഷം സംഭവിച്ചത്. ഇത്രയും കാലം വൈദ്യുതിയില്ലാതിരുന്ന വീട്ടില്‍ ഇന്നലെ വൈകിട്ടോടെ തന്നെ കെഎസ്ഇബി എത്തിക്കുകയായിരുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനടക്കം ഓണ്‍ലൈന്‍ പഠനസംവിധാനങ്ങളും വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാന്‍ ആളുകളുമെത്തി. അടച്ചുറപ്പുള്ള വീട്ടില്‍ മക്കളുറങ്ങണം എന്ന കുട്ടികളുടെ മുത്തശ്ശി തങ്കമണിയുടെ ആഗ്രഹം മാത്രമാണ് ഇനി നിറവേറാന്‍ ബാക്കി.
 

Video Top Stories