Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ കള്ളവോട്ട്; ഒമ്പത് ലീഗുകാര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനുമെതിരെ കേസെടുക്കും

കണ്ണൂരില്‍ പാമ്പുരുത്തിയിലും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും കള്ളവോട്ട് നടന്നെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചു.
 

കണ്ണൂരില്‍ പാമ്പുരുത്തിയിലും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും കള്ളവോട്ട് നടന്നെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചു. കള്ളവോട്ടിട്ട പത്ത് പേര്‍ക്കെതിരെ കേസെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറയുന്നു.