ഗവര്‍ണറുടെ നിലപാട് എന്താകും? പ്രതിപക്ഷവും സര്‍ക്കാരും രണ്ട് തട്ടില്‍, നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും
പൗരത്വ പ്രശ്‌നത്തിലെ തര്‍ക്കം മുറുകുന്നതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രസംഗത്തിലെ ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ വായിക്കാതെ വിടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ സഭയില്‍ ഭരണപക്ഷം പ്രതിഷേധിക്കാനിടയില്ല. നയപ്രഖ്യാപന പ്രസംഗത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിലപാട് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.